ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. അരുണിൻ്റെ അച്ഛന്‍ അനില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഗൂളിക്കടവ് അരുണ്‍-സ്‌നേഹ ദമ്പതിമാരുടെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തി. അഗളിയിലെ കോട്ടത്തറ ആശുപത്രിയിലെത്തി കുഞ്ഞിന് അധിക ഡോസ് നല്‍കിയ ദിവസം ജോലിയിലുണ്ടായിരുന്ന ഡോക്ടറുടെയും നഴ്‌സിൻ്റെയും ഫാര്‍മിസിസ്റ്റിൻ്റെയും മൊഴി രേഖപ്പെടുത്തി.

Related Posts