പേപ്പർ അവശിഷ്‌ടം സൂക്ഷിച്ച കോഴിക്കോട്ട് കൊളങ്ങരപ്പീടികയിലെ കടയ്ക്ക് തീപിടിച്ചു. എക്കോ ഇക്കോ പേപ്പേഴ്സ് ആന്‍റ് സ്ക്രാപ്പ് എന്ന സ്ഥാപനത്തിന്‍റെ ഷെഡിലാണ് തീ പടർന്നത്. ഷെഡ് പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിനും കേടുപാടുകളുണ്ടായി. ഇന്ന് പുലർച്ചെ 1.20 നാണ് അപകടമുണ്ടായത്. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘമെത്തി 4 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെയോടെ തീയണച്ചു. തീപിടിത്തത്തിൽ ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തൽ. ഷെഡിനോട് ചേർന്ന് ഉണ്ടായിരുന്ന ചെറിയ വീട്ടിൽ ബീഹാർ സ്വദേശികളായ കുടുംബം താമസിച്ചിരുന്നു. പെരുന്നാൾ അവധിക്ക് ഇവർ നാട്ടിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി.

Related Posts