കൊച്ചി തീരത്ത് കപ്പൽ മുങ്ങിയതിൻ്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. കപ്പലപകടത്തിൻ്റെ പരിണതഫലം എന്തെന്നറിയാൻ ജനങ്ങൾക്ക് അ‌വകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം.

ലൈബീരിയൻ കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കൾ എന്തൊക്കെയെന്ന വിവരം സർക്കാർ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കേസ് രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കുമ്പോൾ ഇതു സംബന്ധിച്ച വിശദാംശങ്ങൾ കോടതിയെ അ‌റിയിക്കണം.

ആലപ്പുഴയ്ക്ക് സമീപം ആകെ 643 കണ്ടെയ്‌നറുകളാണ് മുങ്ങിയ എം.എസ്.സി. എൽസ 3 എന്ന കാർഗോ ഷിപ്പിൽ ഉണ്ടായിരുന്നത്. കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള അപകടകരമായ വസ്‌തുക്കളും 13 കണ്ടെയ്‌നറുകളിൽ ഉണ്ടായിരുന്നു. ഇതുകൂടാതെ കപ്പലിലെ ഇന്ധനം കടലിൽ പടരുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദേശം.

കണ്ടെയ്‌നറുകളിൽ ചിലത് ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ അടിഞ്ഞിരുന്നു. ഇതിൽ പഞ്ഞിയും തേയിലയും ഉൾപ്പെടെയുള്ള വസ്‌തുക്കളായിരുന്നു ഉണ്ടായിരുന്നത്. പൂർണമായും തകർന്ന ചില കണ്ടെയ്‌നറുകൾ ഒഴിഞ്ഞ നിലയിലായിരുന്നു.

Related Posts