ചിലര്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് മന്ത്രി സജി ചെറിയാന്‍. ഹേമാ ഹേമാ കമ്മിറ്റി രൂപീകരിച്ചത് മുഖ്യമന്ത്രി പ്രത്യേകം താല്‍പര്യമെടുത്താണ്. റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. നടപടികള്‍ വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് റിപ്പോർട്ടിനെ കുറിച്ച് പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്. നിയമനിർമാണം നടത്തുന്നതും സിനിമാനയം വന്നതും അടുത്തമാസം കോൺക്ലേവ് തീരുമാനിച്ചതും അതിൻ്റെ ഭാഗമാണ്. ഇതൊന്നും അറിയാത്ത ആളുകളല്ല ചില കമൻ്റുകൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹേമാ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്‌ത കേസുകൾ അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിവാദമായിരുന്നു. മൊഴി കൊടുത്തവർക്ക് കേസുമായി മുന്നോട്ട് പോവാൻ താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് നടപടി. പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത് 35 കേസുകളാണ്. നേരത്തെ തന്നെ ഇതിൽ 21 എണ്ണം ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 14 എണ്ണം കൂടി അവസാനിപ്പിച്ച് കോടതികളിൽ റിപ്പോർട്ട് നൽകും.

Related Posts