തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവറിനെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ ആശീർവാദത്തോടെയാണ് അൻവർ സ്ഥാനാർഥിയാകുന്നതെന്ന് പാർട്ടി ദേശീയ നേതൃത്വം വാർത്താകുറിപ്പിൽ അറിയിച്ചു. മമതാ ബാനർജിയും 10 മന്ത്രിമാരും താൻ മത്സരിച്ചാൽ പ്രചാരണത്തിനെത്തുമെന്ന് നേരത്തെ അൻവർ വ്യക്തമാക്കിയിരുന്നു.

ഞായറാഴ്‌ച രാവിലെ നിലമ്പൂരിൽ മത്സരിക്കുമെന്ന് പത്രസമ്മേളനം നടത്തി അൻവർ പ്രഖ്യാപിച്ചിരുന്നു. മത്സരിക്കാനില്ലെന്ന കഴിഞ്ഞ ദിവസത്തെ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞുകൊണ്ടായിരുന്നു അൻവറിൻ്റെ പ്രഖ്യാപനം. നാമനിർദേശ പത്രിക തിങ്കളാഴ്ച സമർപ്പിക്കുമെന്നും അൻവർ അറിയിച്ചിട്ടുണ്ട്. ഔദ്യോഗികമായി തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ അൻവർ പാർട്ടി ചിഹ്നത്തിലാകും മത്സരിക്കുക എന്ന കാര്യം ഉറപ്പായിരിക്കുകയാണ്

Related Posts