ഫെഡറൽ ഗവൺമെൻ്റിൻ്റെ ചെലവുകള്‍ വെട്ടിക്കുറക്കാനുള്ള പ്രത്യേക ഏജന്‍സിയായ ഡോജില്‍ നിന്ന് ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോണ്‍ മസ്‌ക് പുറത്തിറങ്ങി. ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ തൻ്റെ കടമ നിര്‍വഹിച്ചുവെന്നും ഡോജിലെ തൻ്റെ സമയം അവസാനിക്കുന്നുവെന്നും അറിയിച്ചാണ് മസ്‌കിൻ്റെ പടിയിറക്കം.

”ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ എൻ്റെ സമയം അവസാനിക്കുകയാണ്. പാഴ് ചെലവുകള്‍ കുറയ്ക്കാന്‍ ട്രംപ് നല്‍കിയ അവസരത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടും” അദ്ദേഹം എക്‌സില്‍ കുറിച്ചു. ഡോണാൾഡ് ട്രംപിൻ്റെ ബജറ്റ് ബില്ലിൽ മസ്കിന് കടുത്ത പ്രതിഷേധമുണ്ടെന്നാണ് റിപ്പോർട്ട്. ട്രംപിൻ്റെ താരിഫ് നയങ്ങളില്‍ പ്രതിഷേധിച്ചാണ് മസ്‌ക് ഡോജ് വിടുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Posts