കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ, മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിക്കുന്ന ഡോക്യൂമെൻ്ററി ഒരുക്കി. ‘പിണറായി ദ ലെജൻഡ്’ എന്ന് പേര് നൽകിയിരിക്കുന്ന ഡോക്യൂമെൻ്ററി പിണറായി സർക്കാരിൻ്റെ ഒമ്പതാം വാർഷികത്തോട് അനുബന്ധിച്ചാണ് ഒരുക്കിയിരിക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ സർക്കാരിൻ്റെ വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഡോക്യൂമെൻ്ററി പ്രദർശിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ജീവചരിത്ര ഡോക്യുമെൻ്ററി പ്രകാശനം ചെയ്തു. കമൽ ഹാസനാണ് ഡോക്യുമെൻ്ററി പ്രകാശനം ചെയ്തത്.

ഒരു സർവീസ് സംഘടന ആദ്യമായിട്ടാണ് ഇത്തരത്തിൽ ഡോക്യൂമെൻ്ററി ഒരുക്കുന്നത്. ഇതേ സംഘടനയുടെ പിണറായി വാഴ്ത്തുപാട്ടും സെക്രട്ടറിയേറ്റിനു മുന്നിൽ പിണറായി വിജയൻ്റെ വലിയ കട്ടൗട്ടുകൾ സ്ഥാപിച്ചതും വലിയ വിവാദമായിരുന്നു. ഡോക്യൂമെൻ്ററിയുടെ ചിത്രീകരണം ആരംഭിച്ചപ്പോഴും വിമർശനങ്ങൾ ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ ജീവിതവും ചരിത്രവും ഇഴ ചേർത്താണ് ഒരു ഗാനമുൾപ്പെടെ 30മിനിറ്റ് ദൈർഘ്യമുള്ള ഡോക്യൂമെൻ്ററി ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു. അൽത്താഫ് റഹ്മാൻ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Related Posts