നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ശക്തനായ സ്ഥാനാർഥിയെ കളത്തിലിറക്കുമെന്നും മലപ്പുറത്ത് ചേർന്ന പാർട്ടി യോഗത്തിനുശേഷം എം.വി.ഗോവിന്ദൻ പറഞ്ഞു.അടഞ്ഞ അധ്യായമാണ് പി.വി.അൻവർ എന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃ ഷ്ണൻ പറഞ്ഞു. എൽഡിഎഫിൽ അൻവർ ഒരു കോളിളക്കവും സൃഷ്ടിച്ചിട്ടില്ല.
അൻവറിൻ്റെ നിലപാട് എൽഡിഎഫിനെ ബാധിക്കില്ല.എൽഡിഎഫ് ഇക്കാര്യത്തിൽ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. മണ്ഡലത്തിൽ നാടിന്റെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന സ്ഥാനാർഥിയെ എൽഡിഎഫ് നിശ്ചയിക്കും. സ്ഥാനാർഥിയെ തീരുമാനിക്കാൻ ഏത് സമയത്തും കഴിയുമെന്നും പാർട്ടി സംഘടന തലത്തിലും മുന്നണിയുമായി കൂടിയാലോചിക്കേണ്ട വിഷയങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.