സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർദ്ധന. ഗ്രാമിന് 45രൂപയാണ് കൂടിയത്. പവന് 360 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8995 രൂപയും പവന് 71,960 രൂപയുമായി.
ഇന്നലെ ഗ്രാമിന് 40 രൂപ കുറഞ്ഞ് 8950 രൂപയായിരുന്നു. പവന് 320 രൂപ കുറഞ്ഞ് 71,600 രൂപയുമായി. എട്ടാം തീയതിയാണ് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയത്. 73,040 രൂപയായിരുന്നു അന്ന്. 15 ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 68,880 രൂപയിലേക്ക് താഴ്ന്നിരുന്നു.

Related Posts