ഐപിഎൽ ട്വൻ്റി-20 ക്രിക്കറ്റിൻ്റെ 2025 സീസൺ പ്ലേ ഓഫ് ടിക്കറ്റ് കരസ്ഥമാക്കിയ പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യൻസും ലീഗ് റൗണ്ടിൽ തങ്ങളുടെ അവസാന മത്സരത്തിൽ ഏറ്റമുട്ടിയപ്പോൾ പഞ്ചാബ് കിംഗ്സിന് 7 വിക്കറ്റ് ജയം. മുംബൈ മുന്നോട്ടുവച്ച 185 റൺസ് എന്ന ലക്ഷ്യം 18.3 ഓവറിൽ പഞ്ചാബ് മറികടന്നു. ജയത്തോടെ പോയിൻ്റ് പട്ടികയിൽ ആദ്യ 2 സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിച്ച് പഞ്ചാബ് ക്വാളിഫയർ ഒന്നിന് യോഗ്യത നേടി.
പഞ്ചാബ് ക്വാട്ടി ഫയർ 2014നു ശേഷം ആദ്യമായാണ് ഒന്നിന് യോഗ്യത നേടുന്നത്. ജോഷ് ഇംഗ്ലിസ്, പ്രിയാൻഷ് ആര്യ എന്നിവരാണ് പഞ്ചാബിൻ്റെ പ്രത്യാക്രമണം നയിച്ചത്. ഓപ്പണർ പ്രിയാൻഷ് ആര്യ 35 പന്തിൽ 2 സിക്സും 9 ഫോറും അടക്കം 62 റൺസ് നേടി. 14.1 ഓവറിൽ സ്കോർ 143ൽ വച്ച് പ്രിയാൻഷ് ആര്യ മടങ്ങി. ജോഷ് ഇംഗ്ലീസ് 42 പന്തിൽ 3 സിക്സും 9 ഫോറും അടക്കം 73 റൺസ് നേടി. 16 പന്തിൽ 26 റൺസുമായി ശ്രേയസ് അയ്യർ പുറത്താകാതെ നിന്നു.