അതിശക്തമായ മഴയെ തുടർന്ന് റെയിൽവേ ട്രാക്കിൽ മരം വീണതിനാൽ വിവിധ ട്രെയിനുകൾ വൈകിയോടുന്നു. കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് ട്രാക്കിൽ മരം വീണു റെയിൽ ഗതാഗതം തടസ്സപ്പെട്ടത്. ട്രാക്കുകളിൽ നിന്ന് മരം നീക്കം ചെയ്തെങ്കിലും മൂന്നുമുതൽ നാല് മണിക്കൂർവരെയാണ് ട്രെയിനുകൾ വൈകുന്നത്. എറണാകുളം – പൂനെ പൂർണ എക്സ്പ്രസ്, വെസ്റ്റ് കോസ്റ്റ് വെരാവൽ എക്സ്പ്രസ്, കോഴിക്കോട് – ഷൊർണൂർ പാസഞ്ചർ, തിരുവനന്തപുരം – മാംഗ്ലൂർ മലബാർ എക്സ്പ്രസ്, തിരുവനന്തപുരം – നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്, ഗുരുവായൂർ – തിരുവനന്തപുരം എക്സ്പ്രസ്, നിസ്സാമുദ്ദീൻ മംഗള എക്സ്പ്രസ്, അമൃത്സർ – തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം – മാംഗ്ലൂർ അന്ത്യോദയ എക്സ്പ്രസ്, ചെന്നൈ – എഗ്നമോർ ഗുരുവായൂർ എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.

Related Posts