കെഎസ്ഇബി 2023-24ലെ അധികച്ചെലവ് ഈടാക്കാൻ വൈദ്യുതിനിരക്ക് കൂട്ടണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നാൽ റെഗുലേറ്ററി കമ്മീഷന് അംഗീകരിക്കേണ്ടിവരും. 10 മാസത്തേക്ക് 32 പൈസ കൂട്ടണമെന്നാണ് ആവശ്യം. ഭാഗികമായെങ്കിലും ഇത് അംഗീകരിക്കാൻ സാധ്യതയുണ്ട്. അടിക്കടി 2 വർദ്ധനനേരിട്ട ജനത്തിന് ഇത് കൂടുതൽ ബാധ്യതയാവും.

ജലവൈദ്യുതി ഉത്പാദനം കുറഞ്ഞതിനാൽ താപവൈദ്യുതി കൂടുതൽ ഉപയോഗിക്കേണ്ടി വന്നാൽ അധികച്ചെലവ് ഈടാക്കാൻ ആവശ്യപ്പെടാമെന്ന് കമ്മീഷൻ്റെ താരിഫ് നിയന്ത്രണ ചട്ടങ്ങളിൽ വ്യവസ്ഥയുണ്ട്. ഇത് പ്രയോഗിച്ചാണ് 745.86 കോടി ഈടാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി കഴിഞ്ഞ ദിവസം അപേക്ഷ നൽകിയത്.

ഇതിനെ വിശേഷിപ്പിക്കുന്നത് ഹൈഡ്രോ തെർമൽ ചാർജ് എന്നാണ്. 19 പൈസ ഇന്ധന സർച്ചാർജായി ഈടാക്കിയിരുന്നത് ഇപ്പോൾ 8 പൈസയായി കുറഞ്ഞിട്ടുണ്ട്. ഇതും അനുകൂല സമയമായി കെഎസ്‌ഇബി കാണുന്നു.

Related Posts