മലപ്പുറം ദേശീയപാത 66ൽ കൂരിയാട് ഭാഗത്ത് ഉണ്ടായ തകർച്ചയിൽ കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ. കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തു. കൺസൾട്ടൻ്റ് കമ്പനിയായ ഹൈവേ എഞ്ചിനീയറിങ് കൺസൾട്ടൻ്റിനെയും കേന്ദ്രം ഡീബാർ ചെയ്തു. ഇരു കമ്പനികളിലെയും ഓരോ ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രാലയത്തിൻ്റെതാണ് നടപടി.

ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം ബുധനാഴ്ച വൈകുന്നേരം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. രാജസ്ഥാനിൽ നിന്നുള്ള അനിൽ ദീക്ഷിത്, കൊച്ചിയിൽ നിന്നുള്ള ജിമ്മി തോമസ് എന്നിവരുൾപെട്ട സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. ദേശീയപാതയുടെ മുകൾ ഭാഗം ആദ്യം പരിശോധിച്ച സംഘം പിന്നീട് താഴെയെത്തി തകർന്ന സർവീസ് റോഡും മറ്റ് ഭാഗങ്ങളും പരിശോധിച്ചിരുന്നു. നാട്ടുകാരുമായും വിദഗ്ധ സംഘം സംസാരിച്ചിരുന്നു. വിദഗ്ധ സംഘത്തിൻ്റെ പരിശോധന നടന്ന് 24 മണിക്കൂർ തികയും മുൻപാണ് കേന്ദ്രത്തിൻ്റെ നടപടി.

Related Posts