യുവ അഭിഭാഷകയെ മർദ്ദിച്ച ബെയ്ലിൻ ദാസിന് ഉപാധികളോടെ ജാമ്യം. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിന്മേലുള്ള പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും ഭാഗം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതി പൂജപ്പുര ജയിലിലാണ്. കോടതിയുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്ന് പരാതിക്കാരിയായ ശ്യാമിലി പറഞ്ഞിരുന്നു.
തിരുവനന്തപുരം വഞ്ചിയൂരിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശ്യാമിലിയുടെ ഇടതു കവിളിൽ രണ്ടു തവണ ബെയ്ലിൻ മോപ്സ്റ്റിക് കൊണ്ട് മർദ്ദിച്ചു ഗുരുതര പരിക്കേൽപ്പിച്ചത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിലായിരുന്ന ബെയ്ലിൻ ദാസിനെ തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ ബെയ്ലിൻ ദാസിനെ പ്രാക്റ്റീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ബാർ കൗൺസിൽ അറിയിക്കുകയും ചെയ്തിരുന്നു