കാളികാവിൽ കടുവയെ പിടികൂടാന്‍ കൊണ്ടുവന്ന കുങ്കിയാന പാപ്പാനെ ആക്രമിച്ചു. ഇന്നു രാവിലെ 9.30 ഓടെയായിരുന്നു സംഭവം പാപ്പാനായ ചന്തുവിനെ വയനാട് മുത്തങ്ങയില്‍ നിന്നെത്തിച്ച കുഞ്ചു എന്ന കുങ്കിയാനയാണ് എടുത്തെറിഞ്ഞത്. കഴുത്തിന് പരിക്കേറ്റ ചന്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ചു, കോന്നി സുരേന്ദ്രന്‍, എന്നീ 2 കുങ്കിയാനകളെയായിരുന്നു ദൗത്യത്തിനായി എത്തിച്ചത്. പാറശ്ശേരി സര്‍ക്കാര്‍ സ്‌കൂളിലാണ് ഇവയെ തളച്ചിരുന്നത്. മാറ്റി തളയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ചു പാപ്പാനെ കൊമ്പില്‍ തോണ്ടിയെടുത്ത് എറിയുകയായിരുന്നു.

Related Posts