വയനാട് കല്പറ്റ തൊള്ളായിരംകണ്ടിയില്‍ ടെൻ്റ് തകര്‍ന്ന് വിനോദസഞ്ചാരി മരിച്ച സംഭവത്തില്‍ അപകടം നടന്ന റിസോര്‍ട്ട് അടച്ചു പൂട്ടാന്‍ പോലീസ് ഉത്തരവിട്ടു. ‘900 വെഞ്ചേഴ്സ്’ എന്ന റിസോര്‍ട്ടാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. അതേസമയം, റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത് അനുമതിയില്ലാതെയാണെന്ന് മേപ്പാടി പഞ്ചായത്തും അറിയിച്ചു. 2 വര്‍ഷം മുമ്പ് റിസോര്‍ട്ടിൻ്റെ ലൈസന്‍സ് കാലാവധി അവസാനിച്ചതാണെന്നും ഇതിനുശേഷം ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ലെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശിനി നീഷ്മ (24)യാണ് റിസോര്‍ട്ടില്‍ നിര്‍മിച്ചിരുന്ന ടെൻ്റ് തകര്‍ന്നു വീണ് മരിച്ചത്. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ചിരുന്ന താത്കാലിക ടെൻ്റിൻ്റെ മേല്‍ക്കൂര പുല്ലുമേഞ്ഞതായിരുന്നു. മഴ പെയ്തപ്പോള്‍ ഭാരം താങ്ങാനാകാതെയാണ് ടെൻ്റ് തകര്‍ന്നു വീണ് അപകടമുണ്ടായതെന്നാണ് നിഗമനം.