ജൂനിയർ അഭിഭാഷകയെ മർദിച്ചശേഷം ഒളിവിൽ പോയ പ്രതി സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. അതേസമയം ബെയ്‌ലിൻ ദാസിനെ പിടികൂടാൻ പോലീസിനായിട്ടല്ല. ബെയ്‌ലിൻ ദാസ് കേരളം വിട്ടു പോയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
4 സംഘങ്ങളായാണ് ബെയ്ലിനായി പോലീസ് അന്വേഷണം. പാറശാല കരുമാനൂർ കോട്ടുവിള പുതുവൽ പുത്തൻവീട്ടിൽ ശ്യാമിലി ജസ്റ്റിനാണ് ക്രൂരമായി മർദനമേറ്റത്. യുവതിയെ ഓഫീസിനുള്ളിൽ അടിച്ചു വീഴ്ത്തുകയും ചെയ്തിരുന്നു. വഞ്ചിയൂർ കോടതിക്കു സമീപമുള്ള ബെയ്‌ലിൻ ദാസിൻ്റെ ഓഫീസിലായിരുന്നു സംഭവം.

Related Posts