പത്തനംതിട്ട കൊടുമണ്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 2 വയസുകാരന്‍ വീടിനോട് ചേര്‍ന്ന നീന്തല്‍കുളത്തില്‍ വീണു മരിച്ചു. ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ ജോയിയുടെയും ലീനയുടെയും മകന്‍ ജോര്‍ജ് സക്കറിയയാണ് മരിച്ചത്. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. കഴിഞ്ഞമാസം 21നാണ് ഗൃഹപ്രവേശനച്ചടങ്ങുമായി ബന്ധപ്പെട്ട് അയര്‍ലന്‍ഡില്‍ നിന്ന് ലിജോ കുടുംബസമേതം നാട്ടില്‍ എത്തിയത്. മേയ് ആറിനായിരുന്നു മരിച്ച ജോര്‍ജ് സക്കറിയയുടെ മാമോദീസ. ഞായറാഴ്ച 3 ന് ചന്ദനപ്പള്ളി സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. സഹോദരങ്ങള്‍ ജോണ്‍, ഡേവിഡ്.

Related Posts