തിരുവനന്തപുരം വെള്ളായണിയിൽ മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ പിടിയിൽ. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. എക്സൈസ് സംഘം വാഹന പരിശോധനയ്ക്കിടയിലാണ് ഇയാളെ പിടികൂടിയത്. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 4 സിനിമകളുടെ സഹസംവിധായനായി പ്രവർത്തിച്ചിട്ടുണ്ട്. അനീഷ് അലിയുടെ ഒരു ചിത്രം റിലീസാവാനിരിക്കുന്നതായി എക്സൈസ് സംഘം പറഞ്ഞു. ‘ഗോഡ്സ് ട്രാവൽ’ എന്ന പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് അനീഷ്. നെയ്യാറ്റിൻകര കോടതിയിൽ പ്രതിയെ ഹാജരാക്കും.

Related Posts