ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് കാസർഗോട്ട് ഇന്ന് തുടക്കം കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു നയിക്കുന്ന ആശമാരുടെ രാപകൽ സമരയാത്ര കാസർഗോട്ട് നിന്നാരംഭിച്ചു. പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ ഡോ. ആസാദ് ഉദ്ഘാടനം ചെയ്‌തു. കാസർഗോഡ് ജില്ലാ സ്വാഗതസംഘം ചെയർമാൻ വി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

എ.കെ.എം. അഷറഫ് എംഎൽഎ, എൻ.എ. നെല്ലിക്കുന്ന് എംഎൽഎ, ഡോ. അജയ കുമാർ കോടോത്ത്, ഡോ. എ.എം. ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. 45 ദിവസം നീണ്ടു നിൽക്കുന്ന സമരയാത്രയിൽ നൂറുകണക്കിന് ആശമാരുൾപ്പെടുന്ന സമരയാത്ര യുടെ കൂടെ കലാസംഘവും സഞ്ചരിക്കും. ബദിയടുക്ക, കുറ്റിക്കോൽ എന്നിവിടങ്ങളിൽ സമരയാത്രയക്ക് ആദ്യദിനം സ്വീകരണം നൽകും. തിരുവനന്തപുരത്ത് മഹാറാലിയോടെ സമരയാത്ര ജൂൺ 17 ന് സമാപിക്കും.

Related Posts