രണ്ടാം പിണറായി സര്‍ക്കാരിൻ്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ചെറുതോണിയില്‍ നടത്തുന്ന ‘എൻ്റെ കേരളം പ്രദര്‍ശന വിപണന മേള’യില്‍ തിങ്കളാഴ്ച വേടന്‍ (ഹിരണ്‍ദാസ് മുരളി) പാടും. വേടന്‍റെ റാപ്പ് പരിപാടി വൈകീട്ട് ഏഴിനാണ് . 29-ന് നേരത്തെ വേടൻ്റെ റാപ്പ് പരിപാടി നിശ്ചയിച്ചിരുന്നു. എന്നാല്‍, ഇത് കേസില്‍ അകപ്പെട്ട സാഹചര്യത്തില്‍ റദ്ദാക്കി. തെറ്റ് തിരുത്തുന്നതിനായി പരിശ്രമിക്കുമെന്ന് വേടന്‍ പ്രഖ്യാപിച്ചതിൻ്റെയും കേസില്‍ ജാമ്യം കിട്ടിയതിൻ്റെയും പശ്ചാത്തലത്തിലാണ് വീണ്ടും പരിപാടി സംഘടിപ്പിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച എൻ്റെ കേരളം പ്രദര്‍ശന വിപണന മേള സമാപിക്കും.

Related Posts