കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപകടത്തിൽ മരിച്ചവരുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. പുക ശ്വസിച്ചതിനെ തുടർന്നല്ല മരണങ്ങൾ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, മേപ്പയൂർ നിടുമ്പൊയിൽ സ്വദേശി ഗംഗാധരൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരുടെ റിപ്പോർട്ട് ആണ് പുറത്ത് വന്നത്. ഇവർ നേരത്തെ തന്നെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ള ആളുകളായിരുന്നു.

പുകയുടെ സാന്നിധ്യം ശ്വാസകോശത്തിൽ കണ്ടെത്താനായിട്ടില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, വയനാട് മേപ്പാടി സ്വദേശിയായ നസീറ, വെസ്റ്റ്ഹിൽ സ്വദേശി ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവരെല്ലാവരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള ആളുകളായിരുന്നുവെന്നാണ് വിവരം.

നസീറയെ വിഷം കഴിച്ചതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മറ്റുള്ളവരും വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന ആളുകളാണ്. അപകടമുണ്ടായ സമയത്ത് വളരെ പെട്ടെന്ന് തന്നെ ഇവരെ ആശുപത്രിയിൽ നിന്ന് പുറത്തിറക്കിയിരുന്നുവെന്നാണ് വിവരം.

മെഡിക്കൽ കോളേജിലെ പിഎംഎസ്എസ്‌വൈ ബ്ലോക്ക് അത്യാഹിതവിഭാഗത്തിൽ വെള്ളിയാഴ്ച രാത്രി 7.45-ഓടെ എംആർഐ യൂണിറ്റിൻ്റെ യുപിഎസിൽ (ബാറ്ററി യൂണിറ്റി ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഭയനകമായ ശബ്‌ദത്തിൽ പൊട്ടിത്തെറിയുണ്ടാവുകയും പുകപടലം ഉയരുകയുമായിരുന്നു. താഴത്തെനിലയിലാണ് പുക ഉയർന്നത്.

Related Posts