ഐപിഎല്ലിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയുമായി
രാജസ്ഥാൻ്റെ വണ്ടര്‍കിഡ് വൈഭവ് സൂര്യവംശി. വൈഭവ് തന്നെ വൈഭം തെളിയിച്ചത് 35 പന്തിൽ സെഞ്ചുറി അടിച്ചാണ്. റാഷിദ് ഖാൻ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ തുടങ്ങിയ വമ്പൻമാരെ അടിച്ച് തകർത്താണ് വൈഭവ് തൻ്റെ കന്നി ഐപിഎൽ സെഞ്ചുറി നേടിയത്. ഒടുവിൽ പ്രസിദ്ധിൻ്റെ പന്തിൽ പുറത്താകുമ്പോൾ 38 പന്തിൽ 101 റൺസാണ് വൈഭവ് പേരിലാക്കിയത്.

പതിനൊന്ന് സിക്‌സും ഏഴ് ഫോറും വൈഭവിൻ്റെ ബാറ്റിൽ നിന്ന് പിറന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റി ക്കാർഡും താരം തൻ്റെ സ്വന്തം പേരിൽ കുറിച്ചു. ഐപിഎൽ താരലേലത്തിൽ വൈഭവ് സുര്യവൻശിയെ 1.10 കോടി രൂപ നൽകിയാണ് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത്.

Related Posts