ശ്രീ നന്ദനം ഫിലിംസിൻ്റെ ബാനറിൽ, പട്ടാപ്പകൽ എന്ന ചിത്രത്തിനുശേഷം എൻ.നന്ദകുമാർ നിർമ്മിക്കുന്ന ചിത്രമാണ് അടിപൊളി. പ്രശസ്ത സംവിധായകൻ കലാധരൻ സംവിധാനം ചെയ്യുന്ന അടിപൊളി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറങ്ങി. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുവരുന്നു.

കോമഡി പശ്ചാത്തലത്തിൽ ഒരു കൂട്ടം ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് പറയുന്ന ചിത്രമാണ് അടിപൊളി. മേയ് മാസം ചിത്രം തിയേറ്ററിൽ എത്തും. രചന.പോൾ വൈക്ലിഫ്. ഡി ഒ പി . ലോവൽ എസ്. സംഗീതം അരുൺ ഗോപൻ. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകം. എഡിറ്റിംഗ് കണ്ണൻ മോഹൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ. അസോസിയേറ്റ് ഡയറക്ടർ.ടൈറ്റസ് അലക്സാണ്ടർ,വിഷ്ണു രവി. പ്രൊഡക്ഷൻ മാനേജർ ജിത്തു ഇരിങ്ങാലക്കുട.

വിജയരാഘവൻ, പ്രജിൻ പ്രതാപ് ,അമീർ ഷാ,ചന്തുനാഥ്‌, ജയൻ ചേർത്തല, ഗൗതം കൃഷ്ണ, ജയകുമാർ,ശിവ, ഉമർ ഷാരൂഖ്, ബാലാജി ശർമ, റിയാസ് നർമ്മകല,മണിയൻ ഷൊർണുർ,ആഷിക അശോകൻ,മറീന മൈക്കിൾ, ചൈതന്യ പ്രതാപ്,തുഷാര പിള്ള, അനുഗ്രഹ എസ് നമ്പ്യാർ , സന, ദീപ ജയൻ,ഗൗരി നന്ദ, ഐശ്വര്യ വര്‍ത്തിക എന്നിവർ അഭിനയിക്കുന്നു.

Related Posts