ജമ്മു കശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രണമാണ്. 29 പേർക്ക് ജീവൻ നഷ്ടമായ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ലഷ്കറെ ത്വയ്യിബയുടെ പ്രാദേശിക വിഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. പഹൽഗാം ആക്രമണത്തിൻ്റെ സുത്രധാരൻ ലഷ്‌കറെ ത്വയ്യിബ കമാൻഡർ സെയ്‌ഫുല്ല കസൂരി എന്ന ഖാലിദ് ആണെന്നും പാക് അധീന കാശ്മീരിൽ നിന്നാണ് ഇയാൾ ഇതിനുള്ള പദ്ധതിയൊരുക്കിയതെന്നും രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കി.

ആക്രമണത്തിൻ്റെ ഭാഗമായത് അഞ്ചോ ആറോ ഭീകരരാണ്. ഇവരിൽ പലരും സമീപകാലത്ത് പാകിസ്താനിൽനിന്ന് അതിർത്തി കടന്ന് രാജ്യത്ത് നുഴഞ്ഞുകയറിയവരാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ലഷ്കർ ഭീകരൻ ഹാഫിസ് സയീദുമായി അടുത്ത ബന്ധമുള്ളയാളാണ് ആക്രമണം ആസൂത്രണം ചെയ്‌ത സെയ്‌ഫുല്ല കസൂരിയെന്നും അധികൃതർ വിശദീകരിച്ചു. ആക്രമണം നടന്ന ബൈസരൻ പുൽമേടിന് സമീപം ദിവസങ്ങൾക്കുമുമ്പുതന്നെ ഭീകരർ തമ്പടിച്ചതായി സംശയിക്കുന്നുണ്ട്. മേഖലയിലെ വനത്തിൽ ഉൾപ്പെടെ സുരക്ഷാസേന വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്.

Related Posts