ഷൈൻ ടോം ചാക്കോ മയക്കുമരുന്ന് ഉപയോ​ഗിക്കുന്നുണ്ടെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ. നടി വിൻസിയുടെ പരാതിയുമായി ബന്ധപ്പെട്ട് വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. ഇതുപോലുള്ള ശീലത്തിൽ നിന്ന് വെളിയിൽ വരാൻ പ്രൊഫഷണലായ സഹായം അദ്ദേഹത്തിന് വരണം. അദ്ദേഹം തിരുത്തണം ഷൈനിന് കൊടുക്കുന്ന അവസാന അവസരമാണിത്.

തങ്ങൾ ഇതുപോലുള്ള പെരുമാറ്റവുമായി മുന്നോട്ടുപോകുന്ന ആളുകളുമായി സഹകരിക്കാൻ തയ്യാറല്ലെന്നും ബി.ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. ‘ ഫൈൻ ആർട്‌സ് കോളേജിൽ വെച്ച് കഴിഞ്ഞമാസം അവസാനം ഫെഫ്കയുടെ വിപുലമായ നേതൃയോഗം ചേർന്നിരുന്നു. ഫെഫ്‌കയിലെ 21 യൂണിയനുകളുടേയും ഭരണസമിതി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽവെച്ച് സംസ്ഥാന എക്സൈസ് കമ്മീഷണർ ഒരു പരിപാടി ഉദ്ഘാടനം ചെയ്തിരുന്നു.

എല്ലാ ഷൂട്ടിങ് ലൊക്കേഷനുകളിലും ഒരു ലഹരി വിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചുകൊണ്ടുള്ള നടപടിയായിരുന്നു അത്. മയക്കുമരുന്ന് നമ്മുടെ സമൂഹത്തിലെ ഏറ്റവും വലിയ ഭീഷണിയായി വരുമ്പോൾ പലവിധത്തിലുള്ള ആരോപണങ്ങളും വാർത്തകളും സിനിമാ രംഗത്തെ ചുറ്റിപ്പറ്റി വരുമ്പോൾ ഞങ്ങൾ തൊഴിലെടുക്കുന്ന മേഖല ലഹരി വിമുക്തമാണെന്ന് പൊതുസമൂഹത്തിന് ഉറപ്പുകൊടുക്കേണ്ട ബാധ്യത ഫെഫ്ക്കയ്ക്കുണ്ട്.

ഞങ്ങളുടെ ലഹരി വിരുദ്ധ ക്യാമ്പെയ്ൻ ഈ ഉദ്ദേശത്തോടെയാണ് തുടങ്ങിവെച്ചത്. എല്ലാ ലൊക്കേഷനുകളിലും ആ കമ്മിറ്റികൾ വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. അതിന് തൊട്ടടുത്ത ദിവസങ്ങളിലാണ് വിൻസിയുടെ പരാതി ഉണ്ടായത്’.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

Related Posts