ശ്വാസകോശ അണുബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന വത്തിക്കാൻ സിറ്റി ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പ (88) ദിവംഗതനായി സഭയെ 12 വർഷം നയിച്ച അദ്ദേഹത്തിൻ്റെ വിയോഗം വത്തിക്കാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസുമായി കൂടിക്കാഴ്ച നടത്തിയ മാർപാപ്പ വിശുദ്ധവാര ശുശ്രൂഷകളിലും പങ്കെടുത്തിരുന്നു. 2011 ഏപ്രിൽ 13-നാണ് 266-ാം മാർപാപ്പയായി ഇറ്റാലിയൻ വംശജനായ അർജൻ്റിനക്കാരൻ കർദിനാൾ ഹോർഹെ മാരിയോ ബെർഗോളിയോയെ തെരഞ്ഞെടുത്തത്.
ബനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തതിനു പിന്നാലെയാണ് ഫ്രാൻസിസ് മാർപാപ്പയെ സഭയുടെ അമത്ത് എത്തിയത്. 2013 മാർച്ച് 19ന് ഫ്രാൻസിസ് അഥവാ ഫ്രാൻസിസ്കോ എന്ന പേരു സ്വീകരിച്ചു കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാജ്യത്തിൻ്റെ തലവനുമായി അദ്ദേഹം സ്ഥാനമേറ്റു. അന്നു മുതൽ ദോമൂസ് സാംതേ മാർത്തേ എന്ന ഹോസ്റ്റലിലാണ് മാർപാപ്പയുടെ താമസം.
ഫ്രാൻസിസ് എന്ന പേര് വിശുദ്ധ ഫ്രാൻസിസ് അസീസിയോടുള്ള ആദരംകൊണ്ടു സ്വീകരിച്ചതാണ്. സ്നേഹത്തിൻ്റെയും ഉപവിയുടെയും പ്രവൃത്തികളാൽ രണ്ടാം ക്രിസ്തു എന്നു വിശേഷിപ്പിക്കപ്പെട്ട വിശുദ്ധനാണ് അസീസിയിലെ ഫ്രാൻസിസ്. ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാർപാപ്പയുമായിരുന്നു അദ്ദേഹം.