പൊലീസ് ലഹരി മരുന്ന് തിരയാൻ എത്തിയപ്പോൾ കൊച്ചിയിൽ പി.ജി.എസ് വേദാന്ത ഹോട്ടലിലെ മൂന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. ഇയാൾ കേരളം വിട്ടതായാണ് സൂചന. അന്വേഷണ സംഘം നീങ്ങുന്നത് ഷൈൻ ടോം ചാക്കോയുടെ മൊബൈൽ ടവർ നോക്കിയാണ്.

നടൻ തമിഴ്‌നാട്ടിൽ എത്തിയെന്നാണ് അവസാന മൊബെൽ ടവർ സൂചന കാണിക്കുന്നത്. കൊച്ചിയിലും തൃശൂരിലും നടത്തിയ തിരച്ചിലിൽ നടനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പരിശോധന തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയ ഷൈൻ അവിടെ നിന്ന് കടന്നുകളഞ്ഞത് ബോൾഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണെന്നാണ് സൂചന.

അവിടെ കുറെ നേരം ചെലവഴിച്ച ശേഷം നടൻ പുലർച്ചെ 3 മണിയോട് കൂടി അവിടെ നിന്നും പോയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നടി വിൻസി അലോഷ്യസ് ഇന്നലെയാണ് സിനിമ സംഘടനകൾക്ക് നൽകിയ പരാതി പുറത്തുവന്നത്. നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് സിനിമ സെറ്റിൽ മോശമായി പെരുമാറി എന്നായിരുന്നു പരാതി.

നടി രഹസ്യമായി നൽകിയ പരാതി പുറത്തു വന്നതോടെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സിനിമയുടെയും നടൻ്റെയും പേര് പുറത്തു വന്നതിൽ വിഷമമുണ്ട് എന്നവർ വ്യക്തമാക്കി. എന്നാൽ പ്രതിയല്ലാത്തതിനാൽ മടങ്ങി വരുമ്പോൾ ചോദ്യം ചെയ്യാം എന്നതാണ് പോലിസിൻ്റെ നിലപാട്.

Related Posts