48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ കേരളത്തില്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണ് ഫിലിം ക്രിട്ടിക്സ്. ഇത്തവണ 80 ചിത്രങ്ങളാണ് അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡൻ്റ് ജൂറി ചെയര്‍മാനുമായ ഡോ. ജോര്‍ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

2024ലെ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് സുധീഷ് സ്‌കറിയ, കെ വി തമര്‍, ഫാസില്‍ മുഹമ്മദ് എന്നിവര്‍ നിര്‍മ്മിച്ച് ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ നേടി. മികച്ച സംവിധായക ഇന്ദുലക്ഷ്മി ആണ് (ചിത്രം:അപ്പുറം). അന്വേഷിപ്പിന്‍ കണ്ടെത്തും, അജയന്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങളിലെ അഭിനയത്തിത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി.

റീമ കല്ലിങ്കല്‍ (ചിത്രം തീയറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി), നസ്രിയ നസീം (ചിത്രം സൂക്ഷ്മ ദര്‍ശനി), എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും. ഡോ. ജോസ് കെ മാനുവല്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ഉടന്‍ തന്നെ അവാര്‍ഡുകള്‍ തിരുവനന്തപുരത്തു വച്ചു വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.

Related Posts