നിവിൻ പോളി ഓട്ടോ ഡ്രൈവറായി എത്തുന്ന ഡോൾബി ദിനേശൻ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സർക്കീട്ട്, ആയിരത്തൊന്നു നുണകൾ എന്നീ ചിത്രങ്ങൾക്കു ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ്. ജിതിൻ സ്റ്റാനിസ്ലാസ് ഛായാഗ്രാഹണം നിർവഹിക്കുന്നു. ഡോൺ വിൻസെന്റാണ് സംഗീത സംവിധാനം. പ്രോജക്ട് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, എഡിറ്റിങ് നിധിൻ രാജ് ആരോൾ. നാടൻ വേഷത്തിൽ തനിനാടൻ മലയാളി കഥാപാത്രമായി നിവിൻ പോളി അഭിനയിക്കുന്ന ഈ ചിത്രം മേയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

Related Posts