ബെംഗളൂരുവിൽ നവംബർ 27 വെള്ളിയാഴ്ച ബാങ്കുകൾക്ക് അവധിയായിരിക്കും. കർണാടകയിലെ പ്രമുഖ ഭക്തകവിയും സാമൂഹിക പരിഷ്കർത്താവുമായ കനകദാസൻ്റെ ജയന്തിയോടനുബന്ധിച്ചാണ് ബാങ്കുകൾ അടച്ചിടുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ഔദ്യോഗിക അവധി പട്ടികയിൽ നവംബർ 27 ബെംഗളൂരുവിലെ ബാങ്കുകൾക്ക് അവധിയായി രേഖപ്പെടുത്തിയിട്ടുണ്ട്.
നവംബർ 28 നാലാം ശനിയാഴ്ചയും 29 ഞായറാഴ്ചയും ആയതിനാൽ വെള്ളിയാഴ്ച മുതൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്ക് ശാഖകൾ പ്രവർത്തിക്കില്ല.
ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകും
ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കുമെങ്കിലും എടിഎം, യുപിഐ, മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയ സേവനങ്ങൾ സാധാരണ നിലയിൽ ലഭ്യമാകും. എന്നാൽ ചെക്ക് ക്ലിയറൻസ് ഉൾപ്പെടെയുള്ള ശാഖകൾ വഴി നടത്തേണ്ട ഇടപാടുകൾ വൈകാൻ സാധ്യതയുണ്ട്. അതിനാൽ ബാങ്കിൽ നേരിട്ടെത്തി ചെയ്യേണ്ട ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കണമെന്ന് ഉപഭോക്താക്കൾക്ക് നിർദേശമുണ്ട്.