നിലമ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ പുതിയ പകൽ സർവീസ് ആരംഭിച്ചു. സെമി സ്ലീപ്പർ സൂപ്പർ ഡീലക്സ് വിഭാഗത്തിലുള്ള ബസ് സർവീസ് നവംബർ 21ന് നിലമ്പൂർ ഡിപ്പോയിൽനിന്ന് ആരംഭിച്ചു. ആര്യാടൻ ഷൗക്കത്ത് എംഎൽഎയാണ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്.

രാവിലെ 10ന് നിലമ്പൂരിൽനിന്ന് പുറപ്പെടുന്ന ബസ് നാടുകാണി, ഗൂഡല്ലൂർ, ഗുണ്ടൽപേട്ട്, മൈസൂരു വഴി വൈകിട്ട് അഞ്ചോടെ ബെംഗളൂരുവിലെത്തും. ഏകദേശം ഏഴ് മണിക്കൂറാണ് യാത്രാസമയം നിശ്ചയിച്ചിരിക്കുന്നത്. മടക്കയാത്രയിൽ രാത്രി 10ന് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് പുലർച്ചെ അഞ്ചോടെ നിലമ്പൂരിൽ തിരിച്ചെത്തും.

നിലമ്പൂരിൽനിന്ന് ബെംഗളൂരുവിലേക്കുള്ള പ്രാരംഭ ടിക്കറ്റ് നിരക്ക് 586 രൂപയാണ്. യാത്രക്കാരുടെ തിരക്കിനനുസരിച്ച് നിരക്കിൽ മാറ്റം വരാവുന്ന ഫ്ലെക്സി നിരക്ക് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിക്കാനും തിരക്ക് കുറഞ്ഞ സമയങ്ങളിൽ കുറയാനും സാധ്യതയുണ്ട്.

Related Posts