ജമാഅത്തെ ഇസ്ലാമി കേരള ബംഗളുരു നോർത്ത് ഏരിയ സമ്മേളനം ഇന്ന് രാവിലെ 10.30 മുതൽ ബെല്ലഹള്ളിയിലെ ഹെഗ്ഡെ നഗർ ഹജ്ജ് ഭവനിൽ നടക്കും. ‘ഇസ്ലാമിക പ്രതിനിധിനാനത്തിൻ്റെ കർമസാക്ഷ്യം’ എന്ന പ്രമേയത്തിൽ കേരളത്തിൽ 180 ഇടങ്ങളിൽ നടക്കുന്ന ഏരിയ സമ്മേളനങ്ങളോടൊപ്പം അന്യസംസ്ഥാനങ്ങളിലെ 10 ഇടങ്ങളിലാണ് സമ്മേളനങ്ങൾ നടക്കുന്നത്. മെട്രോ നഗരമായ ബംഗളൂരുവിലാണ് നാല് സമ്മേളനങ്ങൾ നടക്കുന്നത്.
പതിവ് സമ്മേളന സങ്കല്പങ്ങളിൽ നിന്ന് വ്യത്യസ്ഥമായി നടക്കുന്ന ഏരിയ സമ്മേളനങ്ങൾ പ്രസന്റേഷനുകളിലൂടെ ജെൻസി സൗഹൃദമാകുന്ന ഉള്ളടക്കങ്ങൾ കൊണ്ട് സമ്പന്നമാണ്. പൊതുമൂഹത്തിൻ്റെ സാന്നിധ്യത്തോടെ നടക്കുന്ന പരിപാടിയിൽ ‘സുഗന്ധമുള്ള ജീവിതം’– ജീവിത മൂല്യങ്ങളിലേക്കൊരു ദൃശ്യയാത്ര, ‘ഹം സഫർ – കൂടെ പോകാം’, കുട്ടികൾക്കായി കിഡ്സ് കോർണർ തുടങ്ങിയ അത്യാധുനികവും ആകർഷകവുമായ പരിപാടികൾ കൊണ്ടാണ് ശ്രദ്ധേയമാകുന്നത്.
റെജിസ്ട്രേഷനായി https://docs.google.com/forms/d/e/1FAIpQLScuX5rga1w51Itds1K4PLpbeFaX2EK21BoYCEhnL9ZT8xuYXA/viewform സന്ദര്‍ശിക്കുക.
വിശദ വിവരങ്ങൾക്ക്: 70220 33943 എന്ന നമ്പറിൽ ബന്ധപ്പെടുക.