വൈദ്യുതി ലൈനുകളിലെ അറ്റകുറ്റപ്പണികളും സബ്സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ നവംബർ 21 ശനിയാഴ്ച ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (BESCOM) പരിധിയിലെ 90ലധികം പ്രദേശങ്ങളെയാണ് വൈദ്യുതി തടസ്സം ബാധിക്കുകയെന്നാണ് റിപ്പോർട്ട്.
വൈദ്യുതി വിതരണ ശൃംഖലയുടെ അറ്റകുറ്റപ്പണികൾ, ഉപകരണങ്ങളുടെ പരിപാലനം, സാങ്കേതിക നവീകരണം എന്നിവയുടെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. പ്രവൃത്തികൾ നടക്കുന്ന പ്രദേശങ്ങളിൽ നിശ്ചിത സമയത്തേക്ക് വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടാൻ സാധ്യതയുണ്ട്.
വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളും സമയക്രമവും
രാവിലെ 10 മുതൽ വൈകിട്ട് 5 വരെ താഴെ പറയുന്ന പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക:
ശിവനഹള്ളി, ശ്രീനിധി ലേഔട്ട്, പുട്ടേനഹള്ളി, പാവനി, സി.ആർ.പി.എഫ് പരിസരം, രാമഗൊണ്ടനഹള്ളി, ഐ.വി.ആർ.ഐ പരിസരം, യലഹങ്ക ന്യൂ ടൗൺ, അനന്തപുര, സുരദേനപുര, സദ്നഹള്ളി, ഇസ്രോ ലേഔട്ട്, എൽ.ബി.എസ് നഗർ, അവലഹള്ളി, രാജനകുണ്ടെ, ഹൊന്നേനഹള്ളി, നാഗദേനഹള്ളി എ.വി. പുര, മാരസന്ദ്ര, സിൽവർ ഓക്സ് ലേഔട്ട്
രാവിലെ 10 മുതൽ വൈകിട്ട് 4 വരെ താഴെ പറയുന്ന വ്യവസായ-വാണിജ്യ മേഖലകളിലാണ് വൈദ്യുതി തടസ്സപ്പെടുക:
റിലയൻസ് ഇൻഡസ്ട്രീസ് പരിസരം, കുർലോൺ, സി.കെ.എ, ജയ്ഭാരത് ഇൻഡസ്ട്രീസ്, ടാറ്റ അക്വൽ, കാർലെ, പ്രൊഫഷണൽ ക്ലോത്തിങ്, രാഘവേന്ദ്ര ലേഔട്ട്, മുനീശ്വര നഗർ, എച്ച്.എം.ടി റോഡ്, പ്ലാറ്റിനം സിറ്റി, അപ്പാർട്ട്മെന്റ്സ്, ബി.എഫ്.ഡബ്ല്യു, എൻ.ടി.ആർ.ഒ, ജലസൗധ പരിസരം.
മല്ലേശ് പാളയ മേഖല – രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
ജി.എം. പാളയ, മല്ലേശ്പാളയ, മാരുതി നഗർ, ബൈരസന്ദ്ര, വിജ്ഞാന നഗർ, രമേഷ് നഗർ, അയ്യപ്പ നഗർ, കലപ്പ ലേഔട്ട്, ടാറ്റ ഷെർവുഡ്, വിഭൂതിപുര തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.
ഇതിനുപുറമെ വാസ്വാനി അപ്പാർട്ട്മെന്റ്സ്, പ്രസ്റ്റീജ് വാട്ടർഫോർഡ്, ശാന്തിനികേതൻ കൊമേഴ്സ്യൽ കോംപ്ലക്സ്, ഹോട്ടൽ ഡെൻ, ഹാർമൻ കമ്പനി, പട്ടന്ദൂർ അഗ്രഹാര, സിൽവർ ഓക്സ് അപ്പാർട്ട്മെന്റ്സ്, സത്യസായി ബാബ ആശുപത്രി പരിസരം തുടങ്ങിയ സ്ഥലങ്ങളെയും വൈദ്യുതി നിയന്ത്രണം ബാധിക്കും.
ബെംഗളൂരുവിലെ പ്രധാന ഐ.ടി മേഖലകളിലൊന്നായ ബാഗ്മാനെ ടെക് പാർക്ക് ഉൾപ്പെടുന്ന പ്രദേശങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി തടസ്സപ്പെടും.
പ്രധാനമായും ബാധിക്കുന്ന സ്ഥലങ്ങൾ:
ക്വാൽകോം ഒന്നും രണ്ടും യൂണിറ്റുകൾ, ക്യാപ്ജെമിനി, ഐഗേറ്റ് സർക്കിൾ, കുണ്ടലഹള്ളി മെയിൻ റോഡ്, ഗ്രാഫൈറ്റ് സർക്കിൾ, ഫോർച്യൂൺ ഹോട്ടൽ, നന്തി ടൊയോട്ട, എൽ ആൻഡ് ടി, എസ്.എം.ടി മെഡിക്കൽ സർവീസസ്, ആർ.എം.സെഡ്, ചെന്നമ്മ ലേഔട്ട്, എസ്.എ.പി ലാബ്സ്, ഗോപാലൻ ഗ്ലോബൽ ആക്സസ്, മൈൻഡ് കോംപ്, ബാഗ്മാനെ നിയോൺ, ഇ.പി.ഐ.പി ലേഔട്ട്, ഇ.പി.ഐ.പി ഇൻഡസ്ട്രിയൽ ഏരിയ, ടി.സി.എസ് സോഫ്റ്റ്വെയർ, എസ്.ജെ.ആർ ടെക് പാർക്ക്, എയർടെൽ, ബുഷ്റ ടെക് പാർക്ക്, സാധാ ടെക് പാർക്ക്.