മലയാളം മിഷൻ കർണാടക ചാപ്റ്ററിൻ്റെ പഠനോത്സവം നവംബർ 22 ഞായറാഴ്ച ബെംഗളൂരുവിലും മൈസൂരിലുമായി നടക്കും. ബെംഗളൂരുവിലെ അഞ്ച് മേഖലകളിൽ നിന്നായി 350-ഓളം വിദ്യാർത്ഥികളും മൈസൂർ മേഖലയിൽ നിന്ന് 150-ഓളം വിദ്യാർത്ഥികളും പഠനോത്സവത്തിൽ പങ്കെടുക്കും.

ബെംഗളൂരു വിമാനപുരയിലെ കൈരളി നിലയം സ്‌കൂളിലും മൈസൂരിലെ ഡീപോൾ പബ്ലിക് സ്കൂളിലുമാണ് പരീക്ഷകൾ നടക്കുന്നത്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ കോഴ്സുകളിലെ പഠനോത്സവത്തിനൊപ്പം സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ കോഴ്സുകളിലേക്കുള്ള സമാന്തര പ്രവേശന പരീക്ഷയും അന്നേദിവസം നടക്കും.

രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പഠനോത്സവം.

Related Posts