ശബരിമല തീർഥാടകരുടെ യാത്രാസൗകര്യം കണക്കിലെടുത്ത് ഹൈദരാബാദിലെ ചരലപ്പള്ളി ടെർമിനലിനും കൊല്ലത്തിനുമിടയിൽ പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കുന്നു. ഡിസംബർ 15 മുതൽ ജനുവരി 14 വരെയാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

ഹൈദരാബാദ് ചരലപ്പള്ളി–കൊല്ലം സ്പെഷൽ ട്രെയിൻ (07113) എല്ലാ ചൊവ്വാഴ്ചയും ഉച്ചയ്ക്ക് 2ന് ചരലപ്പള്ളിയിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാത്രി 7.15ന് കൊല്ലത്തെത്തും. മടക്കയാത്രയ്ക്കുള്ള കൊല്ലം–ചരലപ്പള്ളി സ്പെഷൽ ട്രെയിൻ (07114) എല്ലാ വ്യാഴാഴ്ചയും പുലർച്ചെ 2.30ന് കൊല്ലത്തുനിന്ന് പുറപ്പെടും.

യാത്രാമധ്യേ കാച്ചേഗുഡ, മഹബൂബ് നഗർ, കർണൂൽ സിറ്റി, ഗുട്ടി, അനന്തപുർ, ധർമവരം, ഹിന്ദുപുർ, യെലഹങ്ക, കെ.ആർ. പുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

ശബരിമല തീർഥാടനകാലത്ത് തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കേരളത്തിലേക്ക് എത്താൻ പ്രത്യേക ട്രെയിൻ സർവീസ് സഹായകമാകും.

Related Posts