പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് ഡൽഹിയിലെത്തും. വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൻ്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്.

ഇന്ന് കേരളത്തിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിലും അതിനുശേഷമുള്ള വാർത്താസമ്മേളനത്തിലും പങ്കെടുത്ത ശേഷമായിരിക്കും മുഖ്യമന്ത്രി ഡൽഹിയിലേക്ക് തിരിക്കുക.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി, വിവിധ വികസന പദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ ഉന്നയിച്ചേക്കും.

Related Posts