ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള ജോലികളുടെ ഭാഗമായി ഇന്നും നാളെയും വൈദ്യുതി വിതരണം തടസ്സപ്പെടും.

നവംബർ 17, ചൊവ്വാഴ്ചയും നവംബർ 18, ബുധനാഴ്ചയും അറ്റകുറ്റപ്പണികളുടെ ഭാഗമായി വിവിധ മേഖലകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

നവംബർ 17 (ചൊവ്വാഴ്ച)

  • ഹെന്നൂർ റോഡ് പരിസരം: രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ.
  • മഹാലക്ഷ്മി ലേഔട്ട്, പീനിയ മേഖലകൾ: രാവിലെ 10 മുതൽ വൈകിട്ട് 4 വരെ.
    ഹെന്നൂർ ബണ്ടെ, കൊത്തന്നൂർ, ബൈരതി, ഹൊറമാവ്, അഗര, ഗെഡ്ഡലഹള്ളി തുടങ്ങിയ പ്രദേശങ്ങളെ വൈദ്യുതി മുടക്കം ബാധിക്കും. മഹാലക്ഷ്മി ലേഔട്ട്, പീനിയ, രാജാജിനഗർ, യശ്വന്ത്പുര, കമല നഗർ, മോഡി ഹോസ്പിറ്റൽ റോഡ്, കിർലോസ്കർ കോളനി തുടങ്ങിയ പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും.

നവംബർ 18 (ബുധനാഴ്ച)

  • ആർബിഐ സബ്‌സ്റ്റേഷൻ പരിധി: രാവിലെ 10 മുതൽ വൈകിട്ട് 4 വരെ.

ആർബിഐ ലേഔട്ട്, കൊത്തന്നൂർ, ജെ.പി. നഗർ അഞ്ചാം ഫേസ്, ശ്രേയസ് കോളനി, ഗൗരവ് നഗർ, ജംബുസവാരി ദിന്നെ, ചുഞ്ചഘട്ട, ബ്രിഗേഡ് മില്ലേനിയം, ബ്രിഗേഡ് ഗാർഡീനിയ തുടങ്ങിയ പ്രദേശങ്ങളെയാണ് ബാധിക്കുക.

അറ്റകുറ്റപ്പണികൾക്കനുസരിച്ച് സമയക്രമത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.

Related Posts