വിജയനഗർ മേരി മാതാ ഇടവകയിലെ പിതൃവേദിയുടെ നേതൃത്വത്തിൽ രൂപതാ തലത്തിൽ ക്യാരം ബോർഡ് ടൂർണമെൻറ് ‘കരോമിയ 2026’ സംഘടിപ്പിച്ചു. മണ്ഡ്യാ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 20 ടീമുകൾ പങ്കെടുത്തു. വികാരി ഫാ.വർഗീസ് പാലാട്ടി സിഎംഎഫ് ടൂർണമെൻറ് ഉത്ഘാടനം ചെയ്തു.
സെബാസ്റ്റ്യൻ.കെ.ജെ, ജോൺ കെ പി(ഗെയിം ചെയ്ഞ്ചേർസ് വിജയനഗർ) എന്നിവർ ചാമ്പ്യൻമാരായി. ജോസഫ് ടി.വി, വിനോദ്.സി.ജെ (ക്ലാരെറ്റ് നെക്സ്സ്സ് ദാസറഹള്ളി) എന്നിവർ രണ്ടാം സ്ഥാനവും ഏബിൾ ആൻ്റണി, ജോയൽ ജോസ് (സ്റ്റാർ സ്ട്രൈകേഴ്സ്, കസവനഹള്ളി) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫാ.വർഗ്ഗീസ് പാലാട്ടി സമ്മാനദാനം നിർവഹിച്ചു.
അമ്പയർമാരായ ശ്രീകാന്ത്, ജവഹർ എന്നിവർ കളി നിയന്ത്രിച്ചു. കാരംസ് നാഷണൽ ചാമ്പ്യൻഷിപ്പുകളിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ള കെ.ജെ.പോളിനെ ആദരിച്ചു. പിതൃവേദി പ്രസിഡണ്ട് എം.സി.ജോർജ് സ്വാഗതം ആശംസിച്ചു. കോർഡിനേറ്റർ വിൻഡോർ തോമസ് നന്ദി പറഞ്ഞു.