തുമക്കൂരു ജില്ലയിൽ തേനീച്ചക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ കർഷകൻ മരിച്ചു. തിപ്തൂർ താലൂക്കിലെ ഹൊന്നവള്ളി സ്വദേശിയായ എച്ച്.എസ്. ദയാനന്ദയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
കന്നുകാലികൾക്കായി പുല്ല് ശേഖരിക്കുന്നതിനായി കൃഷിയിടത്തിലെത്തിയപ്പോഴാണ് ദയാനന്ദയ്ക്ക് നേരെ തേനീച്ചക്കൂട്ടത്തിൻ്റെ ആക്രമണമുണ്ടായത്. ഭീമൻ തേനീച്ചകളുടെ കൂട്ടമായുള്ള കുത്തേറ്റതോടെ അദ്ദേഹത്തിൻ്റെ നില ഗുരുതരാവസ്ഥയിലായി.

സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ഉടൻ തന്നെ ദയാനന്ദയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Posts