പാലക്കാട് ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ അയ്യപ്പ സിബിഎസ്ഇ സ്കൂളിൽവെച്ചു നടന്നു. ഫോറം പ്രസിഡണ്ട് സുരേന്ദ്രൻ നായർ.പി ഉത്ഘാടനം നിർവഹിച്ചു. Commissioner Customs & Indirect Taxes, ഗോപകുമാർ (IRS) മുഖ്യാഥിതി ആയിരുന്ന ചടങ്ങിൽ ഡോ.ലേഖ കെ നായർ ക്വിസ് മാസ്റ്റർ ആയി.
24 ഓളം ഹൈസ്കൂളുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ ലൂർദ്സ് അക്കാദമി (ഐസിഎസ്ഇ) മത്തിക്കരെ ഒന്നാം സ്ഥാനവും, സെൻറ് മേരീസ് കോൺവെന്റ് (സ്റ്റേറ്റ് ബോർഡ്), ദാസറഹള്ളി രണ്ടാം സ്ഥാനവും ശ്രീ അയ്യപ്പാ എഡ്യുക്കേഷൻ സെൻ്റർ (സിബിഎസ്ഇ) മേദരഹള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും ക്യാഷ്പ്രൈസും മെമെന്റൊയും സർട്ടിഫിക്കറ്റുകളും നൽകി. അയ്യപ്പാ എഡ്യൂക്കേഷൻ സെന്റർ (സിബിഎസ്ഇ) പ്രിൻസിപ്പൽ ബാലശ്രീ ശിവപ്രസാദ് എല്ലാ സ്കൂളുകൾക്കും വിജയാശംസകൾ നേർന്നു
ഫോറം പ്രസിഡണ്ട് സുരേന്ദ്രൻ നായർ പി, ജനറൽ സെക്രട്ടറി സി.പി മുരളി, വൈസ് പ്രസിഡണ്ട് കൃഷ്ണകുമാർ പി, ട്രഷറർ മോഹൻദാസ് എം, ജോ. ട്രഷറർ സുമേഷ് ടി, ദിലീപ് കുമാർ, രാജഗോപാൽ എം, ശശിധരൻ പതിയിൽ, ശ്രീകൃഷ്ണൻ, നാരായണൻ കുട്ടി, ശ്രീജിത്ത് മേനോൻ, പ്രവീൺ കെ.സി, പ്രവീൺ കുമാർ ഒ, പ്രവീൺ കിഴക്കുംപാട്ട്, മുരളി കെ ബി, ഗോപകുമാർ, ശ്രീമണി നായർ, പ്രസാദ് കെ ജി, ബാബു സുന്ദരം, കൃഷ്ണ പ്രകാശ്, സതീഷ് കുമാർ പി, ഉണ്ണികൃഷ്ണൻ വി സി, ശശികുമാർ പി, വനിതാ വിഭാഗം ഉഷസ് ഭാരവാഹികളായ വിനിത മനോജ്, ഗംഗ മുരളി, ശ്രുതി പ്രവീൺ, ഉഷ ശരിധരൻ, റിത്ത യുവജനവിഭാഗം ഭാരവാഹിയായ വൈശാഖ് എന്നിവർ നേതൃത്വം നൽകി.