ഇന്ത്യയുടെ ഒളിംപിക് ജാവലിൻ വെള്ളി മെഡൽ ജേതാവ് നീരജ് ചോപ്ര ദോഹ ഡയമണ്ട് ലീഗിൽ മത്സരിക്കും. മേയ് 16നാണ് ദോഹ ഡയമണ്ട് ലീഗ് നടക്കുന്നത്.ഖത്തറിൽ നടക്കുന്ന വാർഷിക ഏകദിന ട്രാക്ക് ആൻഡ് ഫീൽഡ് മത്സരമാണ് ദോഹ ഡയമണ്ട് ലീഗ്. നിലവിലെ ലോക, ഏഷ്യൻ ഗെയിംസ് ചാംപ്യനായ നീരജ് ചോപ്ര തുടർച്ചയായ മൂന്നാം വർഷമാണ് ദോഹ ഡയമണ്ട് ലീഗിൽ പങ്കെടുക്കുന്നത്.

നീരജിന് കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിലാണ് സ്വർണ്ണം നഷ്ടമായത്. പാക്കിസ്ഥാൻ്റെ അർഷാദ് നദീമിനോട് 2024 ലെ പാരീസ് ഒളിംപിക്സിൽ പരാജയപ്പെട്ട് റണ്ണറപ്പായെങ്കിലും, ചോപ്ര തൻ്റെ കരിയറിലെ രണ്ടാമത്തെ മികച്ച ത്രോ പുറത്തെടുത്തിരുന്നു. നീരജ് 2023ൽ സ്വർണ്ണം നേടിയിരുന്നു. ഖത്തറിലെ പ്രവാസി ഇന്ത്യക്കാരിൽ നിന്ന് അതിശയപ്പെടുത്തുന്ന പിന്തുണയാണ് തനിക്ക് ലഭിക്കാറുള്ളതെന്നും ദോഹയിലെ ആരാധകരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും നീരജ് വ്യക്തമാക്കി.

Related Posts