സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യം പ്ര​ഖ്യാ​പി​ക്കും വ​രെ ബാ​റു​ക​ൾ​ക്ക് പു​തി​യ ലൈ​സ​ൻ​സ് ന​ൽ​ക​രു​തെ​ന്ന് എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്. എ​ക്സൈ​സ് ക​മ്മി​ഷ​ണ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​ഡി. എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്.

നേ​ര​ത്തെ ബാ​റു​ക​ൾ​ക്ക് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​ത് വ​ലി​യ വി​വാ​ദ​ത്തി​ന് വ​ഴി​വ​ച്ചി​രു​ന്നു. നി​ല​വി​ലു​ള്ള ച​ട്ട​പ്ര​കാ​ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ബാ​റി​ന് ലൈ​സ​ൻ​സ് ന​ൽ​കി​യ​തെ​ന്നാ​ണ് പു​റ​ത്താ​ക്ക​പ്പെ​ട്ട എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ സീ​റാം സാ​മ്പ​ശി​വ​റാ​വു വ്യ​ക്ത​മാ​ക്കി​യ​ത്.

പു​തി​യ ന​യം വ​ന്ന​തി​ന് ശേ​ഷ​മേ ലൈ​സ​ൻ​സ് ന​ൽ​കാ​വൂ​വെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്ന​താ​യി എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു​വും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും രേ​ഖ മൂ​ലം നി​ർ​ദേ​ശി​ച്ചി​രു​ന്നി​ല്ല. നി​ല​വി​ൽ ഇ​രു​പ​ത്തി​യൊ​ന്നി​ല​ധി​കം അ​പേ​ക്ഷ​ക​ൾ സ​ർ​ക്കാ​രി​ന് മു​ന്നി​ലു​ണ്ട്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ സ​ർ​ക്കു​ല​ർ.

Related Posts