പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ആനന്ദകുമാറിൻ്റെ ജാമ്യാപേക്ഷ തള്ളിയത് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ്. ആനന്ദകുമാർ പാതിവില തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാണ്.
ആനന്ദ കുമാറിന് തട്ടിപ്പിൽ നിർണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്ണൻ്റെ മൊഴി. സിഎസ്ആർ ഫണ്ട് വാങ്ങാനായി രൂപീകരിച്ച കോൺഫഡറേഷൻ ഓഫ് എൻജിഒ എന്ന സംഘടനയുടെ പ്രസിഡൻ്റെന്ന നിലയിൽ ആനന്ദ് കുമാറിനെ എല്ലാ മാസവും പ്രതിഫലവും ലഭിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.