ഓൺസ്റ്റേജ് ജലഹള്ളിയുടെ ആഭിമുഖ്യത്തിൽ വയലാർ രാമവർമയുടെയും രവീന്ദ്രൻ മാഷിൻ്റെയും അനശ്വര ഗാനങ്ങൾ കോർത്തിണക്കി ‘വയലും വയമ്പും’ എന്ന പേരിൽ മെഗാ ഷോ സംഘടിപ്പിക്കുന്നു. ബെംഗളൂരുവിലെ ഗായികാ ഗായകന്മാർക്ക് അവസരം ഒരുക്കുന്ന പരിപാടിയിൽ മലയാള സിനിമാ പിന്നണിരംഗത്തെ പ്രമുഖരും പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി ലൈവ് ഓർക്കസ്ട്രയിൽ പാടാൻ താൽപര്യമുള്ള 18 വയസ്സിന് മുകളിൽ പ്രായമുള്ള ബെംഗളൂരുവിലെ ഗായകരിൽനിന്ന് എൻട്രികൾ ക്ഷണിച്ചു. വയലാറിൻ്റെയും രവീന്ദ്രൻ മാഷിൻ്റെയും ഓരോ ഗാനങ്ങളുടെ പല്ലവിയും അനുപല്ലവിയും ഉൾപ്പെടുത്തി ഒരു മിനിറ്റിൽ കവിയാത്ത പാട്ടിൻ്റെ ഭാഗമാണ് അയക്കേണ്ടത്.

പേര്, ഫോൺ നമ്പർ, വയസ്സ്, സ്ഥലം എന്നിവ ഉൾപ്പെടുത്തി നവംബർ 15നകം 9886560926, 9865845653, 7022594990 എന്നീ നമ്പറുകളിൽ ഏതെങ്കിലും ഒന്നിലേക്ക് എൻട്രികൾ വാട്സാപ്പ് ചെയ്യണം.

ലഭിക്കുന്ന എൻട്രികളിൽനിന്ന് തിരഞ്ഞെടുക്കുന്നവരെ ഓഡിഷൻ റൗണ്ടിലേക്ക് ക്ഷണിക്കും. ഓഡിഷനിൽ വിജയിക്കുന്നവർക്കായിരിക്കും മെഗാ ഷോയിൽ പാടാൻ അവസരം ലഭിക്കുക. സംഗീതോപകരണങ്ങളുടെ അകമ്പടിയില്ലാതെയാണ് എൻട്രികൾ അയക്കേണ്ടത്. ആവശ്യമെങ്കിൽ ശ്രുതിയോ തംബുരുവോ ഉപയോഗിക്കാം.

കൂടുതൽ വിവരങ്ങൾക്ക് 9886560926, 9496966136 8296849689

Related Posts