കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. കേരളത്തെക്കുറിച്ചുള്ള ബാംഗ്ലൂർ മലയാളികളുടെ വിജ്ഞാനം അളക്കുക എന്നതിനോടൊപ്പം സ്വന്തം നാടിനെക്കുറിച്ചുള്ള അവരുടെ അറിവ് വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സമാജം പ്രശ്നോത്തരി മത്സരം ആരംഭിച്ചത്. ഒൻപതാമത്തെ മത്സരമാണ് ഈ വർഷം നടക്കാൻ പോകുന്നത്. ബിഇഎംഎൽ ലേയൗട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ച് ഡിസംബർ 13 ഞായറാഴ്ചയാണ് മത്സരം സംഘടിപ്പിക്കുന്നത്.

സംസ്കാരം, ചരിത്രം, സാഹിത്യം, കല, സംഗീതം, കായികം, രാഷ്ട്രീയം എന്നിങ്ങനെ സമസ്തമേഖലകളെയും ബന്ധപ്പെട്ട കേരളത്തെക്കുറിച്ചുള്ള ചോദ്യങ്ങളായിരിക്കും മത്സരത്തിൽ ഉൾപ്പെടുത്തുക. മലയാളത്തിലാണ് ചോദ്യങ്ങൾ. രണ്ടുപേരടങ്ങുന്ന സംഘമായിട്ടാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. മത്സരിക്കുന്നവർക്ക് പ്രായപരിധിയില്ല. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുന്നതാണ്. മത്സരിക്കാൻ താല്പര്യമുള്ളവർ ഡിസംബർ 10നകം പേര് നൽകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9845751628.

WhatsApp Image 2026-11-05 at 11.25.51 PM

Related Posts