സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ സ്മരണാർഥം ജോൺസൺ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ജോൺസൺ അവാർഡിന് പത്മഭൂഷൺ ഡോ. കെ.എസ്.ചിത്ര അർഹയായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

ഡിസംബർ 9ന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ ചിത്രയ്ക്ക് അവാർഡ് സമ്മാനിക്കും. തൃശൂർ ബിഷപ്പ് പാലസിനോടു ചേർന്നുള്ള ഡിബിസിഎൽസി ഹാളിൽ വൈകിട്ട് 5.30നാണ് പുരസ്കാരസമർപ്പണവും അവാർഡ് സമ്മേളനവും നടക്കുക. തുടർന്ന് കെ.എസ്. ചിത്ര ‘രാജഹംസമേ’ ജോൺസൺ സംഗീതസന്ധ്യ ഉദ്ഘാടനം ചെയ്യും.

Related Posts