കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ്റെ വിശദാംശങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞതായും കൂടുതൽ കേന്ദ്രസഹായം വാഗ്ദാനം ചെയ്തതായും ചെന്നിത്തല അറിയിച്ചു.

സംസ്ഥാനത്തിൻ്റെ വിവിധ ആവശ്യങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സേനയുടെ ആധുനികവത്കരണത്തിനായി വിവിധ പദ്ധതികളുടെ പ്രൊപ്പോസലുകളും സമർപ്പിച്ചു. വനിതാ പൊലീസുകാരുടെ എണ്ണം 30 ശതമാനമായി ഉയർത്താനുള്ള സംസ്ഥാനത്തിൻ്റെ നീക്കത്തെ അമിത് ഷാ അഭിനന്ദിച്ചതായും ചെന്നിത്തല വ്യക്തമാക്കി.

സംസ്ഥാനത്ത് കൂടുതൽ ജയിലുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നെട്ടുകാൽത്തേരിയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കുന്നതിനുള്ള നിർദേശവും സമർപ്പിച്ചു. പൂജപ്പുരയുമായി ബന്ധപ്പെട്ട ഓപ്പൺ ജയിൽ പദ്ധതിയുടെ നിർദേശവും കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കൈമാറിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts