സംഘമിത്ര കർണാടകയുടെ കെ.ആർ.പുരം ഭാഗിൻ്റെ പ്രാഥമിക പുനഃസംഘടനാ യോഗം രാമമൂർത്തി നഗർ കാരുണ്യ ഗണപതി ക്ഷേത്രത്തിൽ നടന്നു. മുൻ മിസോറാം ഗവർണറും കേരളത്തിലെ മുൻ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും ബി.ജെ.പി ദേശീയ സമിതി അംഗവുമായ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.

സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രവർത്തനമേഖല വിപുലീകരിക്കുന്നതിനുമായി കെ.ആർ. പുരം ഭാഗ് പുനഃസംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പുതിയ ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള പുനഃസംഘടനാ യോഗം ഡിസംബർ ആദ്യവാരം നടക്കും.

ഇതോടനുബന്ധിച്ച് കർക്കടകമാസ രാമായണ പാരായണത്തിൽ പങ്കെടുത്തവരെ ആദരിക്കും. ചടയമംഗലത്തെ ജടായു പാറയുമായി ബന്ധപ്പെട്ട ‘പദം പദം രാമപാദം’ എന്ന ആശയത്തെക്കുറിച്ചും ആയിരം പടികൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ചും കുമ്മനം രാജശേഖരൻ വിശദീകരിച്ചു.

സംഘമിത്രയുടെ സേവന-സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള പദ്ധതികളെക്കുറിച്ച് സംഘമിത്ര കർണാടക പി.ആർ.ഒ. കൃഷ്ണകുമാർ കടമ്പൂർ സംസാരിച്ചു. മോഹൻ നാരായണൻ, കെ.പി. ഉണ്ണി, സുനിൽകുമാർ, ശശികുമാർ എന്നിവരും സംസാരിച്ചു.

Related Posts