ബാംഗ്ലൂരിലെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഒന്നായ മല്ലൂസ് ഇൻ ബാംഗ്ലൂർ, മൂന്നാമത് സ്നേഹസംഗമം സംഘടിപ്പിച്ചു. കൊത്തന്നൂർ എമറാൾഡ് ഗ്രാൻഡിൽ വച്ച് നടന്ന സംഗമം അഡ്വക്കേറ്റ് സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു.
ബിന്ദു അധ്യക്ഷയായ പരിപാടിയിൽ രാജേന്ദ്രൻ, ബൈജു, സന്തോഷ്, സുധ എന്നിവർ സംസാരിച്ചു. ബിനോയി ഫ്രാൻസിസ്, ഡോക്ടർ മെർലിൻ, ലേഖ എന്നിവർ നേതൃത്വം നൽകി. ജയ്സൺ ലൂക്കോസ് സ്വാഗതവും റജീ ബൻ നന്ദിയും പറഞ്ഞു, സ്നേഹവിരുന്നിനൊപ്പം സംഗീതസന്ധ്യയും അരങ്ങേറി.